Malayalam 8

  • ㆍISBN : 898314775X
  • ㆍPages : 472

അന്തിക്രിസ്തു, രക്തസാക്ഷിത്വം, ഉല്‍പ്രാപണം, സഹസ്രാബ്ധ വാഴ്ച എന്നിവയുടെ യുഗം വരികയാണോ?(II) - വെളിപ്പാടു പുസ്തകത്തെക്കുറിച്ചുള്ള വ്യഖ്യാനങ്ങളും പ്രഭാഷണങ്ങളും

Paul C. Jong

അനേകം ക്രിസ്ത്യാനികളും ഉപദ്രവകാലത്തിന് മുമ്പുള്ള ഉല്‍പ്രാപണത്തിലാണ് ഇന്ന് വിശ്വസിക്കുന്നത്. ഏഴുവര്‍ഷത്തെ മഹോപദ്രവകാലം വരുന്നതിന് മുമ്പേ തങ്ങള്‍ എടുത്തുകൊള്ളപ്പെടുമെന്നുള്ള വ്യാജ ഉപദേശത്തില്‍ വിശ്വസിക്കുന്ന ഇവര്‍ അലസമായ ഒരു ജീവിതമാണ് നയിക്കുന്നത്.
പക്ഷെ, വിശുദ്ധന്മാരുടെ ഉല്‍പ്രാപണം ഏഴു കാഹളങ്ങള്‍ മൂലമായി വരുന്ന ബാധകളില്‍ ആറാമത്തെ ബാധ മുഴുവനും ഒഴിച്ചുകഴിയുമ്പോഴാണ് സംഭവിക്കുന്നത്. അതായത് ലോകത്തിലെ കുഴപ്പങ്ങള്‍ക്കിടയില്‍ അന്തിക്രിസ്തു ലോകത്തില്‍ വെളിപ്പെടുകയും വിശുദ്ധന്മാര്‍ രക്തസാക്ഷികളാക്കപ്പെടുകയും ചെയ്തശേഷം ഏഴാമത്തെ കാഹളം ധ്വനിക്കുമ്പോഴാണ് ഉല്‍പ്രാപണം സംഭവിക്കുന്നത്. ഈ സമയത്താണ് യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവരികയും, വീണ്ടും ജനനം പ്രാപിച്ച വിശുദ്ധന്മാരുടെ ഉയിര്‍ത്തെഴുന്നേല്‍പും ഉല്‍പ്രാപണവും നടക്കുന്നത് (1 തെസ. 4:16-17)
"വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍" വിശ്വസിക്കുന്നത് വഴി വീണ്ടും ജനിച്ച നീതിമാന്മാര്‍ ഉയിര്‍ക്കുകയും ഉല്‍പ്രാപണം പ്രാപിച്ച് സഹസ്രാബ്ദ വാഴ്ചയിലും നിത്യരാജ്യമായ സ്വര്‍ഗ്ഗത്തിനും അവകാശികളായിത്തീരും. എന്നാല്‍ ഒന്നാമത്തെ ഈ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ പങ്കില്ലാത്ത പാപികള്‍ ദൈവത്തിന്‍റെ ഭീകര ശിക്ഷയായ ഏഴുകലശങ്ങളെ നേരിടേണ്ടിവരികയും നരകത്തിന്‍റെ നിത്യാഗ്നിയിലേക്ക് തള്ളപ്പെടുകയും ചെയ്യും.
 

livre audio
ML/08/Ch8-1_ഏഴ് ബാധകളെ പ്രഖ്യാപിക്കുന്ന കാഹളങ്ങള്‍.mp3
En raison du COVID-19 et l'interruption du service postal international,
nous avons suspendu temporairement notre "service gratuit de livres imprimés".
Au vu de cette situation, nous ne sommes pas en mesure de vous envoyer les livres actuellement.
Priez que cette pandémie cesse rapidement et que le service postal reprenne.