സ്നാപക യോഹന്നാന്റെ ശുശ്രൂഷ ആവശ്യമുണ്ടായിരുന്നോ? ഇല്ലയോ? എന്ന് നിങ്ങള്‍ ഒരു പക്ഷേ ചിന്തിക്കുന്നുണ്ടാകാം. ദൈവവചനത്തില്‍ എഴുതപ്പെട്ട പ്രകാരം തന്നെ നിങ്ങള്‍ വിശ്വസിക്കണം. യേശുക്രിസ്തുവിന്റെ ശുശ്രൂഷയുടെ ചട്ടക്കൂട്ടിനകത്തു നിന്നുകൊണ്ടു തന്നെ സ്നാപകയോഹന്നാന്റെ ശുശ്രൂഷയും നാം മനസ്സിലാക്കുകയും വിശ്വസിക്കുകയും വേണം. മലാഖിയുടെ പുസ്തകം നാലാം അദ്ധ്യായം 4,5 വാക്യങ്ങള്‍ അനുസരിച്ച് ഈ ഭൂമിയിലേക്ക് അയക്കാമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ട ഏലിയാ പ്രവാചകനാണ് പുതിയനിയമത്തിലെ സ്നാപക യോഹന്നാന്. വരുവാനുള്ള ഏലിയാ പ്രവാചകനായി യേശുവിനും 6 മാസങ്ങള്‍ക്കുമുമ്പേ സ്നാപക യോഹന്നാന് ജനിച്ചു. 30 വയസ്സില്‍ യോര്ദ്ദാന് നദിയില്‍ യേശുവിന് സ്നാനം നല്കിയപ്പോള് ഈ ലോകത്തിന്റെ മുഴുവന്‍ പാപങ്ങളും ഒരിക്കലായി അവനിലേക്ക് കടത്തിവിട്ടതും യോഹന്നാന് ആയിരുന്നു. ആകയാല്‍ സ്നാപക യോഹന്നാന്റെ ശുശ്രൂഷയെക്കുറിച്ച് അറിയുകയും യേശുക്രിസ്തുവിന്റെ ശുശ്രൂഷയെ സ്വീകരിക്കുകയും ചെയ്തുകൊണ്ട് ദൈവാനുഗ്രഹം നേടുന്നവരായി നാം മാറണം.