ഞങ്ങള്‍ പ്രചരിപ്പിക്കുന്ന വെള്ളത്തിന്റെയും ആത്മാവിന്റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ വീണ്ടും ജനനം പ്രാപിച്ച അസംഖ്യം പുതിയ ക്രിസ്ത്യാനികള്‍ ലോകത്തെമ്പാടുമുണ്ട്. അവര്‍ക്ക് ജീവന്റെ അപ്പം ഭക്ഷിക്കുവാന്‍ നല്കുവാനായി ഞങ്ങള്‍ വളരെ ശ്രമിക്കുന്നു. എന്നാല്‍ നമ്മില്‍ നിന്നും വളരെ അകന്നു കഴിയുന്നവരാകയാല്‍ ഈ സത്യസുവിശേഷത്തില്‍ നമ്മോട് കൂട്ടായ്മ ആചരിക്കുവാന്‍ അവര്‍ക്ക് പ്രയാസമുണ്ട്.
ആകയാല്‍ രാജാധിരാജാവായ യേശുക്രിസ്തുവിന്റെ ഈ ജനങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുവാന്‍, യേശുക്രിസ്തുവിന്റെ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളുടെ വീണ്ടെടുപ്പ് പ്രാപിച്ചവര്‍ ആത്മീയ ജീവിതത്തില്‍ നിലനില്ക്കുവാനും വിശ്വാസത്തെ കാത്തുകൊള്ളുവാനും ദൈവത്തിന്റെ വിശുദ്ധ വചനങ്ങളെ ഭക്ഷിക്കണമെന്ന് ഗ്രന്ഥകര്‍ത്താവ് പ്രഖ്യാപിക്കുന്നു. വീണ്ടും ജനിച്ചവരെ തങ്ങളുടെ ആത്മീയ വളര്‍ച്ചയില്‍ പോഷിപ്പിക്കുന്ന ജീവന്റെ പുതിയ അപ്പമായിട്ടാണ് ഈ പുസ്തകങ്ങളിലെ പ്രസംഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
തന്റെ സഭയിലൂടെയും ദാസന്മാരിലൂടെയും ഈ ജീവന്റെ അപ്പം നിങ്ങള്‍ക്ക് നല്‍കുന്നത് ദൈവം തുടരും. യേശുക്രിസ്തുവില്‍ നമ്മോടൊപ്പം ആത്മീയ കൂട്ടായ്മ ആഗ്രഹിക്കുന്ന വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിച്ച എല്ലാവരുടെ മേലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ.