സമാഗമന കൂടാരത്തില്‍ മറഞ്ഞിരിക്കുന്ന സത്യം നമുക്കെങ്ങനെ കണ്ടെത്താം? സമാഗമന കൂടാരത്തിന്റെ യഥാര്‍ത്ഥ വസ്തുതയായ വെള്ളത്തിന്റെയും ആത്മാവിന്റെയും സുവിശേഷം അറിയുന്നതിലൂടെ മാത്രമേ നമുക്ക് ഈ ചോദ്യത്തിന്റെ ഉത്തരം വ്യക്തമായി മനസിലാക്കുവാന്‍ കഴിയുകയുള്ളൂ.
വാസ്തവത്തില്‍, സമാഗമന കൂടാരത്തിന്റെ വാതിലില്‍ കാണുന്ന നീല, ധൂമ്രം, ചുവപ്പ് നൂലുകളും പിരിച്ചെടുത്ത പഞ്ഞിനൂലും നമ്മെ കാണിക്കുന്നത് മനുഷ്യരാശിയെ രക്ഷിക്കുവാനായി കര്‍ത്താവായ യേശുക്രിസ്തു പുതിയ നിയമകാലത്ത് ചെയ്ത പ്രവൃത്തികളെയാണ്. ഈ രീതിയില്‍, പഴയനിയമത്തിലെ സമാഗമനകൂടാരത്തിന്റെ വചനങ്ങളും പുതിയ നിയമത്തിലെ വചനങ്ങളും പിരിച്ചെടുത്ത പഞ്ഞിനൂലുപോലെ വ്യക്തമായും വളരെ യോജിച്ചിരിക്കുന്നു. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഈ സത്യം വളരെക്കാലമായി ക്രിസ്തീയ സത്യാന്വേഷികളുടെ കണ്ണുകള്‍ക്ക് മറയ്ക്കപ്പെട്ടിരിക്കുയായിരുന്നു.
ഈ ഭൂമിയിലേക്ക് വന്നപ്പോള്‍, യേശുക്രിസ്തു സ്നാപകയോഹന്നാനാല്‍ സ്നാനപ്പെടുകയും കുരിശില്‍ തന്റെ രക്തം ചിന്തുകയും ചെയ്തു. വെള്ളത്തിന്റെയും ആത്മാവിന്റെയും സുവിശേഷം മനസിലാക്കുകയും വിശ്വസിക്കുകയും ചെയ്യാതെ നമുക്കാര്‍ക്കും തന്നെ സമാഗമന കൂടാരത്തില്‍ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന സത്യത്തെ മനസിലാക്കുവാന്‍ കഴിയില്ല. നാം ഈ സമാഗമന കൂടാരത്തിന്റെ സത്യത്തെക്കുറിച്ച് പഠിക്കുകയും അതില്‍ വിശ്വസിക്കുകയും വേണം. സമാഗമന കൂടാരത്തിന്റെ പ്രാകാര വാതില്ക്കല് ഉള്ള നീല, ധൂമ്ര, ചുവപ്പ് നൂലുകളിലും പിരിച്ച പഞ്ഞിനൂലിലും കൂടി വെളിപ്പെടുന്ന സത്യത്തെ നാം എല്ലാവരും തിരിച്ചറിയുകയും വിശ്വസിക്കുകയും വേണം.