ഉള്ളടക്ക പട്ടിക
ആമുഖം
അദ്ധ്യായം 9
1. നമ്മുടെ ദൈവമായി വന്ന യേശുക്രിസ്തുവിൽ വിശ്വസിക്കുക (മത്തായി 9:1-13)
2. ആത്മീയ പക്ഷവാതക്കാരായ നമ്മെ രക്ഷിക്കാൻ വന്ന യേശു (മത്തായി 9:1-13)
3. മതവിശ്വാസവും വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ ശക്തിയിലുള്ള വിശ്വാസവും (മത്തായി 9:1-17)
4. ദൈവത്തിന്‍റെ വേലക്കാർ (മത്തായി 9: 35-38)
അദ്ധ്യായം 10
1. സകല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള ശക്തി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിൽ കാണാം (മത്തായി 10:1-16)
2. നമുക്ക് ദൈവത്തിന്‍റെ വേലക്കാരായി ജീവിക്കാം (മത്തായി 10:1-8)
അദ്ധ്യായം 11
1. യോഹന്നാൻ സ്നാപകൻ ഒരു പരാജയമായിരുന്നില്ല (മത്തായി 11:1-14)
അദ്ധ്യായം 12
1. യാഗത്തിലല്ല കരുണയിലത്രേ താൻ പ്രസാദിക്കുന്നതെന്ന് യേശു പറഞ്ഞു (മത്തായി 12:1-8)
2. പരിശുദ്ധാത്മാവിനെ തിരെയുള്ള ദൈവദൂഷണം എന്താണെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? (മത്തായി 12:9-37)
3. മാപ്പർഹിക്കാത്ത പാപവും വീണ്ടും ജനിച്ചവരുടെ ഉത്തരവാദിത്തവും (മത്തായി 12:31-32)
4. എവിടെ പാർക്കുവാനാണ് സാത്താൻ ആഗ്രഹിക്കുന്നത്? (മത്തായി 12:43-50)
അദ്ധ്യായം 13
1. നാല് തരം വയലുകളുടെ ഉപമ (മത്തായി 13:1-9)
2. സ്വർഗ്ഗരാജ്യത്തിന്‍റെ മർമ്മങ്ങൾ അറിയാൻ നിങ്ങൾക്ക് വരം ലഭിച്ചിരിക്കുന്നു (മത്തായി 13:10-23)
3. സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്‍റെ വയലിൽ നല്ല വിത്ത് വിതച്ചതിനോട് സദൃശ്യമാകുന്നു (മത്തായി 13:24-30)
4. വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തിന്‍റെ ശക്തി (മത്തായി 13:31-43)
5. സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധി പോലെയാണ് (മത്തായി 13:44-46)
6. സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായ ഒരു വല പോലെയാണ് (മത്തായി 13:47-52)
7. മറിയ തീർച്ചയായും ദൈവ തുല്യയല്ല (മത്തായി 13:53-58)
ഞങ്ങള്‍ പ്രചരിപ്പിക്കുന്ന വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തില്‍ വിശ്വസിച്ചതിലൂടെ വീണ്ടും ജനനം പ്രാപിച്ച അസംഖ്യം പുതിയ ക്രിസ്ത്യാനികള്‍ ലോകത്തെമ്പാടുമുണ്ട്. അവര്‍ക്ക് ജീവന്‍റെ അപ്പം ഭക്ഷിക്കുവാന്‍ നല്‍കുവാനായി ഞങ്ങള്‍ വളരെ ശ്രമിക്കുന്നു. എന്നാല്‍ നമ്മില്‍ നിന്നും വളരെ അകന്നു കഴിയുന്നവരാകയാല്‍ ഈ സത്യസുവിശേഷത്തില്‍ നമ്മോട് കൂട്ടായ്മ ആചരിക്കുവാന്‍ അവര്‍ക്ക് പ്രയാസമുണ്ട്.
ആകയാല്‍ രാജാധിരാജാവായ യേശുക്രിസ്തുവിന്‍റെ ഈ ജനങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുവാന്‍, യേശുക്രിസ്തുവിന്‍റെ വചനത്തില്‍ വിശ്വസിക്കുന്നതിലൂടെ തങ്ങളുടെ പാപങ്ങളുടെ വീണ്ടെടുപ്പ് പ്രാപിച്ചവര്‍ ആത്മീയ ജീവിതത്തില്‍ നിലനില്‍ക്കുവാനും വിശ്വാസത്തെ കാത്തുകൊള്ളുവാനും ദൈവത്തിന്‍റെ വിശുദ്ധ വചനങ്ങളെ ഭക്ഷിക്കണമെന്ന് ഗ്രന്ഥകര്‍ത്താവ് പ്രഖ്യാപിക്കുന്നു. വീണ്ടും ജനിച്ചവരെ തങ്ങളുടെ ആത്മീയ വളര്‍ച്ചയില്‍ പോഷിപ്പിക്കുന്ന ജീവന്‍റെ പുതിയ അപ്പമായിട്ടാണ് ഈ പുസ്തകങ്ങളിലെ പ്രസംഗങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്.
തന്‍റെ സഭയിലൂടെയും ദാസന്മാരിലൂടെയും ഈ ജീവന്‍റെ അപ്പം നിങ്ങള്‍ക്ക് നല്‍കുന്നത് ദൈവം തുടരും. യേശുക്രിസ്തുവില്‍ നമ്മോടൊപ്പം ആത്മീയ കൂട്ടായ്മ ആഗ്രഹിക്കുന്ന വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിച്ച എല്ലാവരുടെ മേലും ദൈവത്തിന്‍റെ അനുഗ്രഹം ഉണ്ടാകുമാറാകട്ടെ.
ပိုများသော