ഉള്ളടക്ക പട്ടിക
ആമുഖം
1. ആകാശത്തിലെ നക്ഷത്രങ്ങളായി ദൈവം നമ്മെ രൂപപ്പെടുത്തുന്നു (ഉല്പത്തി 1:14-19)
2. നമ്മുടെ സകല പാപങ്ങളും ദൈവം മായ്ച്ചുകളഞ്ഞ അനുഗ്രഹത്തെയാണ് ശബ്ബത്ത് ദിനം സൂചിപ്പിക്കുന്നത് (ഉല്പത്തി 2:1-3)
3. പ്രപഞ്ചത്തെയും അതിലുള്ള സകല വസ്തുക്കളെയും സൃഷ്ടിച്ചതിന് ശേഷം ദൈവം വിശ്രമിച്ച ഏഴാം ദിവസം (ഉല്പത്തി 2:1-3)
4. ദൈവം ശബത്തിനെ അനുഗ്രഹിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്തു (ഉല്പത്തി 2:1-3)
5. ദൈവം മാനവരാശിക്ക് യഥാർത്ഥ വിശ്രമം നൽകി (ഉല്പത്തി 2:1-3)
6. ദൈവം നമ്മെ എങ്ങനെയാണ് നിർമ്മിച്ചത്? (ഉല്പത്തി 2:1-3)
7. എന്തിനാലാണ് നമ്മൾ വഞ്ചിക്കപ്പെടുന്നത്? (ഉല്പത്തി 3:1-7)
8. മനുഷ്യനിർമിതമായ ഏതെങ്കിലും മതവിശ്വാസത്താൽ പാപത്തിൽ നിന്ന് നമുക്ക് ഒരിക്കലും രക്ഷിക്കപ്പെടാനാവില്ല (ഉല്പത്തി 4:1-4)
9. നിത്യരക്ഷയുടെ മുൻനിഴലാകുന്ന പാപപരിഹാര യാഗം (ഉല്പത്തി 4:1-4)
10. ആത്മീയ വഴിപാടും ജഡിക വഴിപാടും (ഉല്പത്തി 4:1-5)
11. ദൈവ വചനത്തെ അടിസ്ഥാനമാക്കി നാം ദൈവത്തിൽ വിശ്വസിക്കണം (ഉല്പത്തി 4:1-5)
12. നമുക്ക് ഇടയന്മാരായി ജീവിക്കാം (ഉല്പത്തി 4:1-5)
13. ലോകത്തിന്റെ പാപങ്ങൾ മായ്ച്ചുകളയാൻ കഴിയുന്ന പൂർണ്ണമായ പാപപരിഹാരം യേശുക്രിസ്തു മാത്രമായിരുന്നു (ഉല്പത്തി 4:1-7)
14. നാം നമ്മുടെ ഹൃദയങ്ങളെ ദൈവത്തിന്റെ നീതിയുമായി ഐക്യപ്പെടുത്തണം (ഉല്പത്തി 4:1-7)
15. ദൈവത്തിന്റെ മുമ്പാകെ ആരാണ് ഹാബെൽ, ആരാണ് കയീൻ? (ഉല്പത്തി 4:1-24)
ഉല്പത്തി പുസ്തകത്തില്‍ നമ്മെ ദൈവം സൃഷ്ടിച്ചതിന്‍റെ ഉദ്ദേശ്യം അടങ്ങിയിരിക്കുന്നു. ശില്പികള്‍ ഒരു കെട്ടിടത്തിനെ രൂപകല്പന ചെയ്യുമ്പോള്‍ അഥവാ ഒരു ചിത്രകാരന്‍ ഒരു ചിത്രം വരയ്ക്കുമ്പോള്‍ യഥാര്‍ത്ഥമായും അത് തുടങ്ങുന്നതിനു മുമ്പേ അവരുടെ മനസ്സില്‍ അത് പൂര്‍ത്തിയായാലുള്ള ഒരു രൂപം ഉണ്ടായിരിക്കും. ഇതുപോലെ തന്നെ ആകാശത്തെയും ഭൂമിയെയും സൃഷ്ടിക്കുന്നതിനു മുമ്പേ മാനവജാതിയായ നമ്മുടെ രക്ഷയും ദൈവത്തിന്‍റെ മനസ്സിലുണ്ടായിരുന്നു. മനസ്സിലെ ഈ ഉദ്ദേശ്യത്തോടുകൂടിയാണ് അവന്‍ ആദമിനെയും ഹവ്വയേയും സൃഷ്ടിച്ചത്. അതുപോലെ നാമെല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഭൂമണ്ഡലത്തിന് അനുരൂപമായി നമ്മുടെ ജഡീക നേത്രങ്ങള്‍ കൊണ്ട് കാണുവാന്‍ കഴിയാത്ത സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് ദൈവത്തിന് നമ്മോട് വിശദീകരിക്കേണ്ടിവന്നു.
ലോകത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇടുന്നതിനു മുമ്പേ തന്നേ വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷത്തെ ഓരോരുത്തരുടെയും ഹൃദയത്തില്‍ നല്‍കി മാനവ ജാതിയെ സമ്പൂര്‍ണ്ണമായി രക്ഷിക്കേണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നു. ആകയാല്‍ മനുഷ്യരെല്ലാം മണ്ണുകൊണ്ടു സൃഷ്ടിച്ചവരാണെങ്കിലും തങ്ങളുടെ സ്വന്തം ആത്മാവിന്‍റെ നന്മയ്ക്കായി വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യത്തെ അവര്‍ പഠിക്കുകയും അറിയുകയും വേണം. ജനങ്ങള്‍ സ്വര്‍ഗ്ഗീയ മണ്ഡലത്തെക്കുറിച്ച് അറിയാത്തവരായി ജീവിതം തുടരുന്നുവെങ്കില്‍ അവര്‍ ഭൂമിയിലെ വസ്തുക്കള്‍ മാത്രമല്ല സ്വര്‍ഗ്ഗത്തിലുള്ള സകലതും നഷ്ടപ്പെടുത്തും.
ပိုများသော