Search

GRATIS E-BOOKS EN AUDIOBOEKEN

De Eerste Brief van Johannes.

Malayalam  14

പോൾ സി. ജോങ്ങിന്‍റെ ആത്മീയ വളർച്ചാ സീരീസ് 3 - യോഹന്നാന്‍റെ ഒന്നാം ലേഖനം (I)

Rev. Paul C. Jong | ISBN 9788928241057 | Pagina’s 431

Download GRATIS e-books en audioboeken

Kies uw gewenste bestandsformaat en download veilig naar uw mobiele apparaat, PC of tablet om de prekencollecties overal en altijd te lezen en te beluisteren. Alle e-books en audioboeken zijn volledig gratis.

U kunt het audioboek beluisteren via de onderstaande speler. 🔻
Bezit een paperback
Koop een paperback op Amazon
ഉള്ളടക്ക പട്ടിക
 
ആമുഖം 

അദ്ധ്യായം 1
1. യേശുക്രിസ്തു ദൈവമാണ് (1 യോഹന്നാൻ 1:1-10) 
2. നിങ്ങൾക്ക് വാസ്തവമായും ദൈവവുമായി കൂട്ടായ്മ ഉണ്ടോ? (1 യോഹന്നാൻ 1:1-10) 
3. രണ്ട് തരം ഏറ്റുപറച്ചിലുകൾ (1 യോഹന്നാൻ 1:8-10) 
4. സത്യത്തിലുള്ള ഏറ്റുപറച്ചിൽ (1 യോഹന്നാൻ 1:8-10) 

അദ്ധ്യായം 2
1. യേശുക്രിസ്തു സത്യ ദൈവമാണ് (1 യോഹന്നാൻ 2:1-5) 
2. നമ്മുടെ കാര്യസ്ഥനായിത്തീർന്ന നമ്മുടെ കർത്താവ് (1 യോഹന്നാൻ 2:1-17) 
3. നിങ്ങൾ ദൈവകല്പനയിൽ ജീവിക്കുന്നുണ്ടോ? (1 യോഹന്നാൻ 2:7-11) 
4. ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത് (1 യോഹന്നാൻ 2:15-17) 
5. ആരാണ് ക്രിസ്തുവിന്‍റെ ശത്രുക്കൾ? (1 യോഹന്നാൻ 2:18-29) 
 
നിങ്ങൾ ഒരു സത്യ ക്രിസ്ത്യാനിയാണെങ്കിൽ, അമൂർത്തമായിട്ടല്ലാതെ ദൈവസ്നേഹം നിങ്ങൾ അറിഞ്ഞിരിക്കണം. യേശുവിനെ തങ്ങളുടെ രക്ഷകനായി അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നവർ, വെള്ളത്തിന്‍റെ യും ആത്മാവിന്‍റെയും സുവിശേഷവചനത്തിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട പാപമോചനത്തിൽ ദൈവസ്നേഹത്തെ ദൃഢമായി അറിഞ്ഞിരിക്കണം. ദൈവസ്നേഹത്തെ ആഴത്തിൽ അറിയുന്നതിന് നാം ഈ സത്യ സുവിശേഷത്തിന്‍റെ യഥാർത്ഥ വിശ്വാസികളാകണം. ഈ സത്യ സുവിശേഷത്തിൽ, ദൈവസ്നേഹം വ്യക്തമായും വിശദമായും പ്രകടമാകുന്നു. ദൈവത്തെ സ്നേഹമായി നാം അറിയണമെങ്കിൽ, നമ്മുടെ അറിവ് വരേണ്ടത് വെള്ളത്തിന്‍റെയും ആത്മാവിന്‍റെയും സുവിശേഷ സത്യ ത്തിൽ വെളിപ്പെടുന്ന നമ്മോടുള്ള ദൈവത്തിന്‍റെ ദൃഢമായ സ്നേഹത്തിൽ നിന്നാണ്. എങ്കിൽ മാത്രമേ നമുക്ക് മറ്റുള്ളവരെ ദൈവത്തിന്‍റെ യഥാർത്ഥ സ്നേഹത്തിലേക്ക് നയിക്കാനാകൂ. ജലത്തിലൂടെയും രക്തത്തിലൂടെയും പരിശുദ്ധാത്മാവിലൂടെയും വന്ന യേശുക്രിസ്തു രക്ഷകനും ദൈവവുമാണെന്ന് അപ്പൊസ്തലനായ യോഹന്നാൻ സാക്ഷ്യപ്പെടുത്തുന്നു. അവന്‍റെ സാക്ഷ്യത്തിന്‍റെ സാരാംശം വെള്ളം, രക്തം, പരിശുദ്ധാത്മാവ് എന്നിവയുടേതായ പാപമോചനത്തിന്‍റെ സത്യമാണ്. ദൈവവചനത്തിൽ എഴുതിയിരിക്കുന്നതുപോലെ, വെള്ളം യോഹന്നാൻ സ്നാപകനിൽ നിന്ന് യേശുവിന് ലഭിച്ച സ്നാനത്തെ സൂചിപ്പിക്കുന്നു, രക്തം നമ്മുടെ സകല പാപങ്ങൾക്കും ലഭിച്ച ന്യായവിധിയെ സൂചിപ്പിക്കുന്നു. വീണ്ടും, നമ്മുടെ രക്ഷയുടെ തെളിവുകൾ പരിശുദ്ധാത്മാവിലും വെള്ളത്തിലും രക്തത്തിലും അടങ്ങിയിരിക്കുന്നു (1 യോഹന്നാൻ 5:8). സകല പാപങ്ങളിൽ നിന്നും പാപികളെ വിടുവിച്ചവയാണ് വെള്ളം, രക്തം, പരിശുദ്ധാത്മാവ് എന്നീ ദൈവത്തിന്‍റെ ശുശ്രൂഷകൾ.
Meer
The New Life Mission

Doe mee aan ons onderzoek

Hoe heeft u over ons gehoord?