ഈ പുസ്തകത്തിലെ വാക്കുകള്‍ നിങ്ങളുടെ ഹൃദയത്തിലെ ദാഹം ശമിപ്പിക്കും. തങ്ങള്‍ ദിനംതോറും ചെയ്യുന്ന പാപങ്ങള്‍ക്കായുള്ള ഒരു യഥാര്‍ത്ഥ പ്രതിവിധി അറിയാതെ അവയില്‍തന്നെ കഴിയുകയാണ് ഇന്നത്തെ ക്രിസ്ത്യാനി. ദൈവത്തിന്റെ നീതി എന്നാല്‍ എന്താണെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ സ്വയം ഈ ചോദ്യം ചോദിക്കുമെന്നും ഈ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ നീതിയില്‍ നിങ്ങള്‍ വിശ്വസിക്കുമെന്നും ഗ്രന്ഥകര്‍ത്താവ് പ്രത്യാശിക്കുന്നു.
വിശ്വാസികളുടെ മനസിലേക്ക് ആശയക്കുഴപ്പവും ശൂന്യതയും കൊണ്ടുവരുന്ന പ്രധാന ക്രിസ്തീയ ഉപദേശങ്ങളാണ് മുന്‍ നിര്‍ണ്ണയം, നീതീകരണം, പടിപടിയായുള്ള വിശുദ്ധീകരണം എന്നിവ. പക്ഷെ പ്രിയ ക്രിസ്ത്യാനികളേ, നിങ്ങള്‍ അറിയുകയും ഉറയ്ക്കുകയും ചെയ്ത സത്യത്തില്‍ തുടരാനുള്ള സമയമാണിത്.
ഈ പുസ്തകങ്ങള്‍ നിങ്ങളുടെ ആത്മാവിന് വലിയോരു അറിവ് നല്‍കുകയും സമാധാനത്തിലേക്ക് നയിക്കുകയും ചെയ്യും. ദൈവനീതിയെക്കുറിച്ചുള്ള അറിവിന്റെ അനുഗ്രഹം നിങ്ങള്‍ നേടുവാന്‍ ഗ്രന്ഥകര്‍ത്താവ് ആഗ്രഹിക്കുന്നു.
עוד